സര്‍ക്കാര്‍ പി.എസ്.സി നിയമനത്തില്‍ കായികതാരങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഒരു ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്.
2010 മുതല്‍ 2014 വരെയുള്ള സ്‌പോര്‍ട്‌സ് ക്വോട്ടാ നിയമനത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. രണ്ട് മാസത്തിനകം നിയമനം പൂര്‍ത്തിയാക്കും.
ഒരുവര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വോട്ട വഴി നിയമനം നല്‍കുന്നത്. നിലവില്‍ കേരള പൊലീസില്‍ വിവിധ സായുധ ബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികകളില്‍ 146 തസ്തിക വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ച് ഉത്തരവായിട്ടുണ്ട്.
Post Your Comments