Latest NewsIndia

ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തെ ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.​ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന പേ​രി​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാണ് ഉത്തരവ്. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് തി​രി​കെ ന​ല്‍​ക​ണ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2014 ന​വം​ബ​റി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ത​ല്‍​കാ​ല്‍ സ്കീ​മി​ല്‍ പാ​സ്പോ​ര്‍​ട്ട് എ​ടു​ത്ത​ത്. പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്കു​പോ​യ ഇ​യാ​ള്‍ 2018 ജ​നു​വ​രി ഒ​ന്നി​ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ പോ​ര്‍​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്തു. വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​ന്നാ​ല്‍ ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ണ​മെ​ങ്കി​ല്‍ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യോ കോ​ട​തി കു​റ്റം ചു​മ​ത്തു​ക​യോ വേ​ണം. അ​ല്ലാ​തെ അ​ന്വേ​ഷ​ണം നീ​ണ്ടു​പോ​കു​ന്ന കേ​സു​ക​ളി​ലൊ​ക്കെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി പാ​സ്പോ​ര്‍​ട്ട് ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button