ന്യൂഡൽഹി: ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാന്‍ ഇതുവരെ മഹാരാഷ്ട്ര പോലീസിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇപ്രകാരം പ്രതികരിച്ചത്. ഇവരുടെ ഇത്തരത്തിലുളള ബന്ധം തെളിയിക്കുന്നതിനായി ഒരു തെളിവെങ്കിലും ഹാജരാക്കൂ എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരേ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ നിലവില്‍ വീട്ടുതടങ്കലില്‍ തന്നെ തുടരുകയാണ്.
Post Your Comments