തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് കൊറിയന്‍ സംവിധായകന്‍ഡകിം കി ഡുക്ക്. സംവിധായകനായ ഡോക്ടര്‍ ബിജുനിനെഴുതിയ കത്തിലാണ് കിമ്മിന്റെ അപേക്ഷ. കൊറിയന്‍ ഭാഷയിലാണ് കിമിന്റെ കത്ത്. ഐ.എഫ്.എഫ്.കെയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകനാണ് കിം. അല്‍മാട്ടി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ ”ഹ്യൂമന്‍, സ്പെയ്സ്, ടൈമ് , ഹ്യൂമന്‍” കണ്ടിറങ്ങിയപ്പോഴാണ് ബിജുവിന് കിം കത്ത് കൈമാറിയത്.
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നോക്കി കാണുന്ന ഒന്നാണെന്ന് ഫിലിം ഫെസ്റ്റിവലെന്നും അത് നിര്‍ത്തരുതെന്നും കിം കി ഡുക്ക് അപേക്ഷിച്ചു. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖമിണ്ട്. മനസ്സ് കൊണ്ട് അവരോടൊപ്പമാണെന്നും കൊറിയന്‍ സംവിധായകന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് കിം കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടന്ന് ഡോ ബിജു പറഞ്ഞു.
Post Your Comments