ട്യൂറിൻ: ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്ക് എതിരെ നടപടി. താരത്തെ നാല് മത്സരങ്ങളില്‍ നിന്ന് ഇറ്റാലിയന്‍ ലീഗ് വിലക്കി. യുവന്റസിന്റെ അടുത്ത ലീഗ് മത്സരങ്ങളിൽ താരം പുറത്തിരിക്കേണ്ടി വരുന്നത് യുവന്റസിന് തിരിച്ചടിയാകും. കോസ്റ്റയെ ഡി ഫ്രാന്‍സിസ്കോ ഫൗള്‍ ചെയ്തതാണ് ബ്രസീലിയന്‍ താരത്തെ പ്രകോപിപിച്ചത് തുപ്പുന്നതില്‍ കലാശിച്ചതും. കോസ്റ്റ താരത്തിന്റെ മുഖത്ത് തുപ്പുന്നതിന് മുൻപ് എല്‍ബോ വെക്കുകയും ഒപ്പം തലകൊണ്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. യുവന്റസും താരത്തിനെതിരെ നടപടിയെടുക്കും എന്ന് പറഞ്ഞിട്ടുണ്ട്.
Post Your Comments