ന്യൂഡല്‍ഹി: പശുക്കളെ കൊണ്ട് തമിഴ്, സംസ്‌കൃതം എന്നീ ഭാഷകൾ സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താന്‍ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെ ചില അവയവങ്ങള്‍ ഇല്ല. എന്നാല്‍ മനുഷ്യബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ മാറ്റിയെടുക്കാൻ കഴിയുമെന്നും സ്വാമി പറയുകയുണ്ടായി.
സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകളും താന്‍ വികസിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എങ്കിൽ ഇത് രേഖപ്പെടുത്തി വെക്കാം. ഒരു വര്‍ഷത്തിനകം താനിത് തെളിയിക്കുമെന്നും നിത്യാനന്ദ അറിയിച്ചു.
Post Your Comments