Latest NewsIndia

ഗാന്ധി ജയന്തി ലോഗോയും വെബ്സൈറ്റും രാഷ്ട്രപതി പുറത്തിറക്കി

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇവ പ്രകാശനം ചെയ്തത്

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ലോഗോയും ബെബ്‌സൈറ്റും പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇവ പ്രകാശനം ചെയ്തത്. റയില്‍വേ, എയര്‍ ഇന്ത്യ, പൊതു ബസ്സുകള്‍, സര്‍ക്കാര്‍ വെബസൈറ്റുകള്‍, മറ്റ് പൊതു മേഖല സ്ഥാപനങ്ങളിലെല്ലാം ഈ ലോഗോ ഉപയോഗിക്കും. ഗാന്ധിയന്‍ പഠനങ്ങള്‍, വീഡിയോകള്‍, പുസ്തകങ്ങള്‍, സാഹിത്യം, ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പുതിയ വെബ്സൈറ്റ്.


ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ട് വര്‍ഷം നീണ്ട പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.  ആഘോഷ പരിപാടികളുടെ ആക്ഷന്‍ പ്ലാന്‍ രാഷ്ട്രപതി തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശര്‍മ്മ, അരുണ്‍ ഗോയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button