Latest NewsIndia

നിരോധിത മേഖലയിലൂടെ ഹെലിക്കോപ്റ്റർ പറത്തി, മുൻ എംപിയുടെ ഹെലിക്കോപ്റ്റർ പോലീസ് പിടിച്ചെടുത്തു

ന്യൂഡൽഹി: മുൻ എംപി ബൈജയന്ത് ജയ് പാണ്ഡ പറത്തിയ ഹെലിക്കോപ്റ്റർ പോലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതീവ സുരക്ഷിത മേഖലയിലൂടെ ഹെലിക്കോപ്റ്റർ പറത്തിയെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് നടപടി.

ജയ് പാണ്ഡയുടെ പിതാവ് സ്ഥാപിച്ച കന്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററാണ് പുരി പോലീസ് പിടിച്ചെടുത്തത്. ചിലക്ക ലേക്കിലെ പരിസ്ഥിതി ലോല മേഖലയിലുടെയാണു ജയ് പാണ്ഡ കോപ്റ്റർ പറത്തിയത്. വിനോദ സഞ്ചാരമേഖലയിലൂടെ ഏറെ താഴ്ത്തി ഹെലിക്കോപ്റ്റർ പറത്തുന്നതിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.എന്നാൽ നിരോധന മേഖലയിലേക്കു താൻ ഹെലിക്കോപ്റ്റർ പ്രവേശിപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജയ് പാണ്ഡ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button