KeralaLatest News

ഓര്‍മ്മയാകാനൊരുങ്ങി ഹാജര്‍ ബുക്ക്, പകരമെത്തുന്നത് കിടിലന്‍ പഞ്ചിങ് മെഷിന്‍

രാവിലെ 9നു ക്ലാസ് ആരംഭിക്കുമെങ്കിലും താമസിച്ചു വരുന്നവര്‍ക്ക് 9.30 വരെ പഞ്ച് ചെയ്യാമെന്നാണ് വ്യവസ്ഥ

ഇനി ഹാജര്‍ ബുക്കെന്ത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് മനസിലായെന്ന് വരില്ല. കാരണം ഇവിടൊരു സ്‌കൂള്‍ വ്യത്യസ്തമാകുന്നത് ഹാജര്‍ രേഖപ്പെടുത്താന്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചാണ്.

ഇലക്ട്രോണിക് പഞ്ചിങ് സംവിധാനത്തിലൂടെ ഹാജര്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ഖ്യാതിയും സ്വന്തം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ ഇനി ക്ലാസില്‍ കയറുമ്പോഴും തിരികെ പോകുമ്പോഴും ക്ലാസിനു സമീപം സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ വിരല്‍ അമര്‍ത്തണം. രാവിലെ 9നു ക്ലാസ് ആരംഭിക്കുമെങ്കിലും താമസിച്ചു വരുന്നവര്‍ക്ക് 9.30 വരെ പഞ്ച് ചെയ്യാമെന്നാണ് വ്യവസ്ഥ.

അതു കഴിഞ്ഞ് എത്തുന്നവരുടെ ഹാജര്‍ രേഖപ്പെടുത്തില്ല. വൈകിട്ടു 3.30ന് ഔട്ട് പഞ്ചിങും ഉണ്ട്. ഉച്ചയ്ക്കു ശേഷം കുട്ടികള്‍ ക്ലാസില്‍ ഹാജരായോ എന്നും അറിയാം. സ്‌കൂളിലെ കംപ്യൂട്ടറിലും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലും പഞ്ചിങ് വിവരങ്ങള്‍ അപ്പോള്‍ തന്നെ ലഭിക്കും. 54,000 രൂപ മുടക്കിയാണ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ആറു ക്ലാസ് മുറികളില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചത്. ആരൊക്കെ, എപ്പോഴൊക്കെ വരുന്നു, പോകുന്നു എന്നിനി മെഷീന്‍ കൃത്യമായി പറഞ്ഞ് തരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button