കുവൈറ്റ് : കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിൽ പുതിയ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും പുതിയ പദ്ധതി രൂപീകരിക്കുകയാണ് കുവൈറ്റ് സര്‍ക്കാര്‍.
പുതിയ പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ആരോഗ്യ പരിരക്ഷ ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് സ്വകാര്യ ഏജന്‍സിയായ ദമാന്‍ കമ്പനിയിലേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ എല്ലാ വര്‍ഷവും താമസ രേഖ പുതുക്കുന്നതിനോടൊപ്പം നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും പ്രവാസികള്‍ നല്‍കണം.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവാസികള്‍ക്കും മികച്ച ചികിത്സയും, മരുന്നും മറ്റ് പരിശോധനകളും ലഭിക്കുമെന്നും ഇതിനായി പുതുതായി നിയോഗിക്കുന്ന ദമാന്‍ കമ്പനി പദ്ധതിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍സ് ബോര്‍ഡ് അംഗവും സിഇഒയുമായ അഹമ്മദ് അല്‍ സലേഹ് വ്യക്തമാക്കി.
Post Your Comments