Latest NewsBusiness

തൃശ്ശൂര്‍ ജില്ലയില്‍ ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള്‍ കൂടി

തൃശ്ശൂര്‍•ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തൃശ്ശൂര്‍ ജില്ലയില്‍ ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള്‍ ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ഉദ്ഘാടനം സി. എന്‍. ജയദേവന്‍ എം.പിയും, ചാലക്കല്‍ ശാഖയുടെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എയും നിര്‍വ്വഹിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് ചടങ്ങുകളില്‍ അധ്യക്ഷനായിരുന്നു.

ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ എ.ടി.എം. കൗണ്ടറിന്‍റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വ്വഹിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്‍റെ ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വേലുക്കിട്ടിയും ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം വെങ്കിടങ്ങ് വ്യാപാരി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. ചന്ദ്ര ശേഖരനും നിര്‍വ്വഹിച്ചു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി എം. എസ്., ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ് ബ്രാഞ്ച് മാനേജര്‍ ആതിര കെ രഞ്ചിത് എന്നിവര്‍ പ്രസംഗിച്ചു.

ചാലക്കല്‍ ശാഖയുടെ എ.ടി.എം. കൗണ്ടറിന്‍റെ ഉദ്ഘാടനം ദുബായ് ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ക്യാഷ് കൗണ്ടറിന്‍റെ ഉദ്ഘാടനം തോളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാധ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഇസാഫ് മാര്‍ക്കറ്റിങ്ങ് വിഭാഗം തലവനും വൈസ് പ്രസിഡന്‍റുമായ സാബു തോമസ്,തോളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ഡേവിസ്, മുന്‍ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ് ലൈജു സി എടക്കലത്തൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി.പി ജോണി ,കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.എസ് രാഘവന്‍ , ബ്രാഞ്ച് മാനേജര്‍ മനീഷ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button