ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത്. പാകിസ്ഥാനെ 43.1 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 29 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. ഹോങ്കോംഗിനെതിരായ മത്സരത്തിലെ ടീമിനെയാണ് പാകിസ്ഥാന് ഇന്ന് കളത്തിലിറക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കംതന്നെ പിഴച്ചു. മൂന്നു റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഇമാം ഉള് ഹഖ്(2), ഫഖര്‍ സമന്(0) എന്നിവര്‍ പുറത്തായി.
പാക് നിരയില്‍ ആകെ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 62 പന്തില്‍ ആറു ബൗണ്ടറികളോടെ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ശുഐബ് മാലിക്ക് 67 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 43 റണ്‍സെടുത്തു. അതേസമയം ഇന്ത്യൻ ടീമിൽ ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്.
Post Your Comments