ഏകദേശം 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. എങ്കിലും പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പ് വെയ്ക്കുന്നതിന് കേരളം ഇതുവരെ തയ്യാറായിട്ടില്ല. പദ്ധതി നടപ്പിലായാല്‍ നഷ്ടം വരുന്നതിനാലാണ് ധാരണപത്രത്തില്‍ ഒപ്പിടാത്തതെന്ന് കേരളം പറയുന്നു.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് നിങ്ങള്‍ യോഗ്യരാണോ എന്നറിയുന്നതിനായി ഇതിന്‍റെ നടത്തിപ്പുകാരായ നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി തയ്യാറാക്കിയ വെബ്സെെറ്റ് സന്ദര്‍ശിച്ചാല്‍ മതി. mera.pmjay.gov.in എന്ന വെബ് സൈറ്റ് വഴിയാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുക. സൈറ്റ് തുറന്നുകഴിഞ്ഞാല്‍ മൊബൈല്‍ നമ്ബര്‍ നല്‍കുക. അതോടൊപ്പം നല്‍കിയിട്ടുള്ള കോഡും ടൈപ്പ് ചെയ്യുക. അതിനുശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ വരുന്ന ഒ.ടി.പി ബന്ധപ്പെട്ട കോളത്തില്‍ ചേര്‍ക്കുക.
തുടര്‍ന്ന് സംസ്ഥാനം സെലക്‌ട് ചെയ്യുക. പേര്, മൊബൈല്‍ നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബര്‍, രാഷ്ട്രീയ സ്വസ്ഥ്യ ഭീമ യോജന യു.ആര്‍.എന്‍ നമ്ബര്‍ എന്നിവ നല്‍കുക (ഇതിലേതെങ്കിലും ഒന്ന് ചേര്‍ത്താലും മതി).ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ വലതുവശത്ത് തെളിഞ്ഞുവരും. ഫാമിലി മെമ്ബേഴ്‌സ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശ്രിതരുടെ പേരും കാണാം. 14555 ല്‍ വിളിച്ചാലും പദ്ധതിയില്‍ ചേരാന്‍ നിങ്ങള്‍ യോഗ്യരാണോ എന്ന് അറിയാം.
Post Your Comments