തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തില്‍ ആന്ധ്ര സർക്കാർ സമാഹരിച്ചിരിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവനയാണിത്. ആന്ധ്ര സര്‍ക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചു. നേരത്തെ 51.018 കോടി രൂപയുടെ സഹായം ആന്ധ്ര നല്‍കിയിരുന്നു.
Post Your Comments