
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യയിലെ വെറോനെ പ്രവിശ്യയിലെ ഡോണ്‍ ഹൈവേയിലാണ് സംഭവം.
തകരാർ കാരണം ഒരു ബസ് നിർത്തിയിട്ടപ്പോൾ മറ്റൊരു ബസ് പിന്നിൽവന്ന് ഇടിക്കുകയായിരുന്നു. അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments