നാഗ്പൂര്‍: സുഹൃത്തുക്കള്‍ക്ക് സെല്‍ഫി അയച്ചതിന് ശേഷം ഇരുപത്തിരണ്ടുകാരന്‍ ആത്മഹത്യ ചെയ്തു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ മനംനൊന്ത് ഗൗരവ് മോഹിത് എന്ന ബിഎസ്‌സി വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് എടുത്ത സെല്‍ഫി ഗൗരവ് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തിരുന്നു. സെല്‍ഫിയില്‍ ഗൗരവിന്റെ പിന്നില്‍ ഷാള്‍കൊണ്ട് കുരുക്കിട്ടിരിക്കുന്നത് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
എന്നാല്‍ അപ്പോഴേക്കും ഗൗരവ് ജീവനൊടുക്കിയിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഗൗരവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവന്‍ ഞങ്ങള്‍ക്കൊരു സെല്‍ഫി അയച്ചു തന്നു. അവന്റെ പിന്നിലായി ഷാള്‍ തൂങ്ങി കിടക്കുന്നത് കണ്ട് സൂം ചെയ്ത് നോക്കിയപ്പോഴാണ് കുരുക്ക് കണ്ടത്. ഉടന്‍ തന്നെ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. കുടുംബത്തിന്റെ അവസ്ഥയില്‍ അവനേറെ വിഷമമുണ്ടായിരുന്നുവെന്നും ഗൗരവിന്റെ സുഹൃത്ത് പറഞ്ഞു.
Post Your Comments