വെള്ളമുണ്ട ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

മോഷണത്തിനുവേണ്ടി ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു

വയനാട് : വയനാട് വെള്ളമുണ്ടയിലെ ദമ്പതികളുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടി ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ജൂലൈ ആദ്യമാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വീട്ടില്‍ നവദന്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പുറിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്.

Share
Leave a Comment