മലപ്പുറം: ജ്യൂസില്‍ വിഷം കലര്‍ത്തി കവര്‍ച്ച നടത്തിയ വേലക്കാരിയായ മാരിയമ്മയുടെ തന്ത്രങ്ങള്‍ പോലിസിനെപ്പോലും ഞെട്ടിക്കുന്നത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മാരിയമ്മ മലപ്പുറത്തെ വീട്ടില്‍ ജോലിക്കെത്തിയത്. ഇതിനുള്ളില്‍ തന്നെ ഇവര്‍ കവര്‍ച്ച നടത്താനുള്ള എല്ലാ പരിപാടികളും തയ്യാറാക്കിയിരുന്നു. ഇതിനായി തുടക്കം മുതലേ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
അനേകം തന്ത്രങ്ങളാണ് ഇതിനായി ഇവര്‍ മെനഞ്ഞത്. ജോലിയ്ക്ക് വന്നയുടന്‍ തന്നെ ചെടികള്‍ വച്ച് പിടിപ്പിക്കുകയും മുറ്റം വൃത്തിയാക്കുകയും ചെയ്തു. രുചികരമായ ഭക്ഷണം ഉണ്ടാക്കി നല്കി എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റി. കൂടാതെ വീട്ടിലെ ഒരോരുത്തരുടേയും കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കുകയും ചെയ്തു. പെട്ടന്ന് മുടി വളരുമെന്നു പറഞ്ഞാണ് വിഷം കലര്‍ത്തിയ പാനീയം വീട്ടുകാര്‍ക്ക് നല്‍കിയത്. എന്നാല്‍ കുടുംബനാഥനായ ഖാലിദ് ഇത് കുടിച്ചിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന് കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
നിരവധിയിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നതായി പോലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മാരിയമ്മയെ ഏര്‍പ്പാടാക്കിയ സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. ജോലി ആവശ്യപ്പെട്ട് മാരിയമ്മ വിളിക്കുകയും ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വിവരം അറിയിക്കുക മാത്രമാണു ചെയ്തതെന്നാണ് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസിനോട് പറഞ്ഞത്.
Post Your Comments