പമ്പ: പമ്പ-നിലയ്ക്കല്‍ കെഎസ് ആര്‍സി സര്‍വ്വീസുകളുടെ നിരക്ക് വെള്ളിയാഴ്ച വരെ 40 രുപയായി തുടരുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും തീര്‍ത്ഥാടന കാലത്ത് മറ്റ് വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രളയത്തിന് ശേഷം താറുമാറായ പമ്പയിൽ പാർക്കിങ്ങിനുള്ള സ്ഥലത്തിന്റെ പരിമിതിയും പല സ്ഥലങ്ങളും മണ്ണ് കൊണ്ട് മൂടിയതിനാലുമാണ് സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തത്.
Post Your Comments