വാഷിംഗ്ടണ്‍: ബഹിരാകാശ രഹസ്യങ്ങള്‍ ഇനി കയ്യെത്തും ദൂരത്ത്. നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു. ടെസ് എന്ന ടെലിസ്കോപിക് ഉപഗ്രഹത്തിന്റെ പക്കല്‍ നിന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, മറ്റ് ആകാശ വസ്തുക്കള്‍ തുടങ്ങി നിരവധി വിവരങ്ങളാണ് ചിത്രത്തില്‍ നിന്നും ലഭിക്കുന്നത്. കൂടുതല്‍ ഗ്രഹങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ പഠനങ്ങളും ചിത്രങ്ങളും സഹായിക്കുമെന്നാണ് നാസയിലെ വിദഗ്ധര്‍ പറയുന്നത്.
ടെസിന്റെ നാല് ക്യാമറ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി 30 മിനിറ്റുകൊണ്ട് എടുത്ത ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ആഗസ്റ്റ് 7നാണ് ചിത്രമെടുത്തത്.
Post Your Comments