കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഇനി എസി റൂമിന്റെ കുളിർമ്മ. ഒറ്റമുറിയിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന 69–ാം നമ്പർ അങ്കണവാടി അടുത്ത മാസം മുതൽ സ്വന്തം കെട്ടിടത്തിലെ എസി മുറിയിലായിരിക്കും പ്രവർത്തിക്കുക.താലൂക്കിലെ തന്നെ ശീതീകരണ സംവിധാനങ്ങളുള്ള ആദ്യത്തെ അങ്കണവാടിയായിരിക്കും ഇത്.
ഒന്നാംമൈൽ മിനിമിൽ റോഡരികിൽ കൊല്ലകുളം കെ.എ.ജോസ് സൗജന്യമായ നൽകിയ മൂന്നു സെന്റ് സ്ഥലത്താണ് ആധുനിക നിലവാരത്തിലുള്ള അങ്കണവാടി നിർമിച്ചിരിക്കുന്നത്. 751 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ക്ലാസ് മുറി കൂടാതെ ഓഫിസ്, അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി എന്നിവയും പ്രത്യേകം നിർമ്മിച്ചിട്ടുണ്ട്. 14.50 ലക്ഷം രൂപ മുതൽ മുടക്കിൽ എസിയുടെ കുളിർമ്മയിൽ പഠിക്കാൻ കാത്തിരിക്കുകയണ് സമീപത്തെ കുട്ടിക്കൂട്ടങ്ങൾ.
Post Your Comments