കൊല്ലം : റോഡിലൂടെ മഴവെള്ളം പതഞ്ഞൊഴുകിയ കാഴ്ച കണ്ട അമ്പരപ്പിലാണ് കൊട്ടാരക്കരയിലെ നാട്ടുകാർ. പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളം ഒഴുകിയത്. രാവിലെ പതിനൊന്നോടെ എംസി റോഡിൽ സദാനന്ദപുരം മുതൽ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പറ്റിപ്പിടിച്ചിരുന്നു.
Post Your Comments