Latest NewsKerala

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തുന്നത് പ്രവാസിയുടെ ഭാര്യ : സൗഹൃദം ഉണ്ടാക്കുന്നത് മിസ്ഡ് കോളിലൂടെ

കാസര്‍കോട് : ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് പ്രവാസിയുടെ ഭാര്യ. പൊലീസ് പിടിയിലായ ഇവരില്‍ നിന്ന് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുഡ്ലു കാളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം അഷിത എന്ന സമീറ (32) ആണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ്് പോലീസിന്റെ പിടിയിലായത്. മിസ്ഡ് കോള്‍ അടിച്ച ശേഷം നമ്പര്‍ മാറിപ്പോയെന്ന് പറഞ്ഞ് കട്ടാക്കുകയും പിന്നീട് വീണ്ടും വിളിച്ച് സമീറ സൗഹൃദം സൃഷ്ടിക്കുകയുമായിരുന്നു. ഈ സൗഹൃദത്തിലൂടെയാണ് ഇരകളെ കണ്ടെത്തി ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നത്. ലൈംഗിക ബന്ധത്തിനു ശേഷം അവരറിയാതെ എടുത്ത വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button