തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായിക, ശാസ്ത്രമേളകളുടെ തീയതി ഇന്ന് അറിയാം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്‌കൂള്‍ സബ് ജില്ലാതല മത്സരങ്ങള്‍ ഏത് തരത്തില്‍ നടത്തണം എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമാകും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക.
സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു. നേരത്തേ കലോത്സവം ഒഴിവാക്കണമെന്ന് തീരുമാനം റദ്ദാക്കിയിരുന്നു. പ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് കലോത്സവം നടത്തേണ്ടയെന്ന തീരുമാനമുണ്ടായിരുന്നു നേരത്തേ കൈകൊണ്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ കലാകാരന്മാരും മറ്റു സംഘടനകളും ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. ഡിസംബറിലാണ് ആലപ്പുഴയില്‍ കലോത്സവം നടക്കുക.
ഇതേസമയം ഇത്തവണത്തെ കലോത്സവത്തിന് ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Post Your Comments