Latest NewsIndia

സ്‌കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്

ഡെറാഡൂണ്‍: സ്‌കൂളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സഹപാഠികള്‍ പിടിയിൽ. ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 14ാം തീയതി ഉത്തരാഖണ്ഡിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്‌റ്റോര്‍ റൂമില്‍വെച്ച് 16 കാരി പീഡിപ്പിച്ച 17 വയസുകാരായ നാലു സഹപാഠികളെയാണ് അറസ്റ്റ് ചെയ്‌തത്‌.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. വരമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായ വിവരം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് പോലീസ് പീഡനവിവരം പുറത്തറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button