Latest NewsKerala

ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം•സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ പ്രാധാന്യമാണുള്ളത്. ഭക്ഷണ നിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് ആയുര്‍വേദ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്‍കാന്‍ തീരുമാനിച്ചത്.

ആയുഷ് മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വിഭാഗത്തില്‍ വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം 48.20 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആയുര്‍വേദത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ടാണ് കണ്ണൂരില്‍ അന്തര്‍ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്. പ്രാഥമിക പ്രോജക്ട് തയ്യാറാക്കി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ മ്യൂസിയം, നൂതന സ്‌പെഷ്യാലിറ്റി ആശുപത്രി, മികച്ച ഗവേഷണ കേന്ദ്രം, ഔഷധ തോട്ടം എന്നിവയെല്ലാമുണ്ടാകും. ആയുര്‍വേദത്തിനൊപ്പം മറ്റ് ആയുഷ് വിഭാഗങ്ങള്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഇതുകൂടാതെ ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമായി ആയുഷ് കോണ്‍ക്ലേവും സംഘടിപ്പിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ആയുര്‍വേദ ഹെല്‍ത്ത് ടൂറിസവും ലക്ഷ്യമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button