Latest NewsNewsFood & CookeryLife Style

ബ്രഡ് എഗ് ഉപ്പുമാവ്, പ്രഭാത ഭക്ഷണത്തിനൊരുക്കാം

ബ്രഡും മുട്ടയും ചേർത്തു രുചികരമായ പ്രഭാത ഭക്ഷണം എളുപ്പത്തിൽ ഒരുക്കാം.

ചേരുവകൾ

• ബ്രഡ് – 6-7 കഷ്ണം, ചെറിയ കഷ്ണങ്ങളായി മുറിക്കുക

• വെളിച്ചെണ്ണ – 1.5 ടേബിൾ സ്പൂൺ

• കടുക് – 1/2 ടീസ്പൂൺ

• ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ

• സവാള – 1 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്

• പച്ചമുളക് – 2 അരിഞ്ഞത്

• ഇഞ്ചി – 1/2 ടീസ്പൂൺ

• കറിവേപ്പില

• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

• കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ

• തക്കാളി – 1/2 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്

• ഗരം മസാല – 1/4 ടീസ്പൂൺ

• ഉപ്പ് – 1/4 ടീസ്പൂൺ +1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. ശേഷം കടുക് ചേർക്കുക. കടുക് പൊട്ടിയതിനു ശേഷം ഉഴുന്നു പരിപ്പു ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ  വഴറ്റുക.

അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, 1/4 ടീസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത്, ഉള്ളി മൃദുലമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു പച്ച  രുചി പോകുന്നതുവരെ വഴറ്റുക. ഇപ്പോൾ അരിഞ്ഞ തക്കാളി ചേർത്തു നന്നായി പേസ്റ്റ് പോലെയാകുന്നതുവരെ വഴറ്റുക.

1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക. 1/4 ടീസ്പൂൺ ഗരം മസാല ചേർത്തു നന്നായി യോജിപ്പിക്കുക. 2 മുട്ട ചേർത്തു വഴറ്റുക. മുട്ടയുടെ ഈർപ്പം പോകരുത്. (തീ താഴ്ത്തുക). ഇതിലേക്ക് ബ്രഡ് കഷണങ്ങൾ ചേർത്തു നന്നായി യോജിപ്പിക്കുന്നതു വരെ നന്നായി ഇളക്കുക. മൂടി അടച്ച് 2 മിനിറ്റ് വേവിക്കുക. തീ അണച്ച് 2 മിനിറ്റ് കൂടി വയ്ക്കുക. ചൂടോടെ വിളമ്പുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button