കേപ്പ് ടൗണ്‍: സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും, ഉപയോഗിക്കുന്നതും ദക്ഷിണാഫ്രിക്കയില്‍ നിയമപരമാക്കി കോടതി ഉത്തരവിട്ടു. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. എന്നാൽ പൊതുസ്ഥലങ്ങളിലെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വിതരണവും കോടതി വിലക്കി.
പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഇതിന്മേലുള്ള നിരോധനം പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു.
Post Your Comments