ടിക്കംഗഡ്: പ്രളയത്തിന് ശേഷം ഇനി എന്ത് എന്ന് എന്നറിയാതെ വിഷമിക്കുന്ന ഒട്ടേറെപ്പേർ നമുക്കു ചുറ്റുമുണ്ട്. മലയാളികളല്ലെങ്കിലും, കേരളം കണ്ടിട്ടില്ലെങ്കിലും അങ്ങ് മധ്യപ്രദേശിലെ സ്‌കൂള്‍ കുട്ടികൾ തെരുവു നാടകവുമായി ഇറങ്ങിയത് കേരളത്തിന് തണലാകാനാണ്.
നാം ഒരൊറ്റ ജനത എന്ന സന്ദേശമുയര്‍ത്തി കാരുണ്യത്തിന്റെ വറ്റാത്ത മനസുമായി സേവ് കേരള എന്ന പ്ലക്കാര്‍ഡുയത്തി ഇവര്‍ നടത്തിയ തെരുവു നാടകം ജനങ്ങളെ ചിന്തിപ്പിക്കാൻ പോന്നതാണ്. ടിക്കംഗഡ് ജില്ലയിലെ എയ്ഞ്ചല്‍സ് അബോഡ് പബ്‌ളിക് സ്‌കൂളില്‍ ഏകദേശം 2000 കുട്ടികളുണ്ടെങ്കിലും ഒറ്റ മലയാളി വിദ്യാര്‍ത്ഥി പോലും ഇല്ല എന്നതാണ് സത്യം, ആകെയുള്ളത് ഏതാനും മലയാളി അധ്യാപകർ മാത്രമാണ്. വാർത്തകളിലൂടെയും പറഞ്ഞു കേട്ടും കേരളത്തെ ക്കുറിച്ചറിഞ്ഞ കുട്ടികൾ സഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
സേവ് കേരള എന്ന പ്ലക്കാർഡുമേന്തി നടന്ന കുഞ്ഞുങ്ങൾ ഒരു ലക്ഷം രൂപയാണ് സമാഹരിച്ചത്. ലഭിച്ച പണം കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ടിക്കംഗഡ് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു ഈ കുഞ്ഞ് മിടുക്കികളും, മിടുക്കൻമാരും.
Post Your Comments