ന്യൂഡൽഹി : വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രളയത്തെ അതിജീവിച്ച കേരളം വിനോദസഞ്ചാരികളെ വരവേൽക്കാൻ സജ്ജമായെന്ന് അദ്ദേഹം അറിയിച്ചു.ടൂറിസം മന്ത്രാലയം ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യ ടൂറിസം മാർട്ടില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മുന്നൂറോളം ടൂറിസം സംരംഭകരെ കണ്ണന്താനം കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് കൈകോർക്കാൻ അവസരമൊരുക്കുന്ന ടൂറിസം മാർട്ട് ഇന്നു സമാപിക്കും. മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണു ടൂറിസം മാർട്ടിന്റെ ലക്ഷ്യം.
Post Your Comments