Latest NewsIndia

കർണാടക മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ഇദ്ദേഹത്തെ ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണ്ണാടക മന്ത്രി ഡി കെ ശിവ കുമാറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകൾ എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇദ്ദേഹത്തെ ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

ഡി കെ ശിവകുമാറിനൊപ്പം  ഹനുമന്തയ്യ, സച്ചിൻ നാരായണൻ, എസ് കെ ശർമ്മ തുറങ്ങിയവർക്കെതിരെയും കേസ് ബുക്ക് ചെയ്തിട്ടുണ്ട്. ബെംഗലൂരു സ്പെഷൽ കോടതിയിൽ 2018 -ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്ര പ്രകാരം നികുതിവെട്ടിപ്പും ഹവാല ഇടപാടുകളും ഉൾപ്പെടെ കോടികളുടെ ആദായ നികുതി വെട്ടിപ്പും ആണ് കണ്ടെത്തിയത്. കുറ്റപത്രം അനുസരിച്ച് നാരായണൻ ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ്.

 

മറ്റ് പ്രതികളായ ശർമ്മ ശർമ ട്രാൻസ്പോർട്ടുകളുടെ ഉടമസ്ഥനാണ്. കർണാടക ഭവനിലെ ഡെൽഹിയിലെ കെയർ ടേക്കർ രാജേന്ദ്ര ശർമ്മയുടെ കീഴിൽ പ്രവർത്തിക്കുന്നു. ഹനുമന്തയ്യ കർണ്ണാടക ഭവനിലെ ജീവനക്കാരനാണ്. ഡൽഹിയിലും ശിവകുമാറിന് കണക്കിൽ പെടാത്ത പല ഇടപാടുകളുമുണ്ടെന്നാണ് കണ്ടെത്തൽ. മെയ് മാസത്തിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ശിവകുമാർ കർണാടകയിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥിയാണ്.

കഴിഞ്ഞ ആഗസ്റ്റിൽ ഡി കെ ശിവകുമാറിന്റെ ഡൽഹിയിലും ബംഗലുരുവിലും ഉള്ള സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത 20 കോടി രൂപയും പിടിച്ചെടുത്തിരുന്നു. നാമനിർദ്ദേശ പത്രിക പ്രകാരം 700 കോടി രൂപയുടെ സ്വത്ത് ആണ് അദ്ദേഹം കാട്ടിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button