KeralaLatest News

കണ്ണൂർ വിമാനത്താവളത്തിലെ ലൈസൻസിനായുള്ള അവസാന ഘട്ട പരിശോധനകൾ പൂർത്തിയാകുന്നു

കണ്ണൂർ: ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമ പരിശോധന കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായി നടക്കുന്നു. വിമാനത്താവളത്തിൽ ഒരുക്കിയ എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. വലിയ വിമാനങ്ങൾ റൺവേയിൽ ഇറക്കിയുള്ള പരിശോധന കൂടി വിജയിച്ചാൽ അടുത്ത മാസം അവസാനത്തോടെ കണ്ണൂരിൽ നിന്ന് യാത്രാ വിമാനം പറക്കുകയുള്ളൂ.

ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇൻസ്ട്രുമെന്‍റൽ ലാന്‍റിംങ് സിസ്റ്റം, ഡോപ്ലർ വൈരിഹൈ ഫ്രീക്വൻസി ഓംനി റേഞ്ച്, മെറ്റ് പാർക്ക്, ഫയർ ആന്‍റ് റെസ്ക്യൂ തുടങ്ങി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. നേരത്തെ നടത്തിയ പരിശോധനക്ക് ശേഷം നൽകിയ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും. പരിശോധന നാളെ പൂർത്തിയാകുമെന്നാണ് സൂചന.

വലിയ വിമാനം ഇറക്കിയുള്ള പരിശോധനയാണ് ലൈസൻസ് ലഭിക്കുന്നനതിനുള്ള അവസാന കടമ്പ. ഇതിനായി 200 പേരെ കയറ്റാവുന്ന യാത്രാ വിമാനം റൺവേയിൽ ഇറക്കും. ഈ മാസം തന്നെ ഈ പരിശോധനയും നടത്താൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button