KeralaLatest News

കാത്തിരിപ്പിന് വിരാമമിട്ട് ആറു വർഷം മുൻപ് തുടങ്ങിയ ജിഡയുടെ പാലം പദ്ധതികൾ പൂർത്തിയായി

ചെറായി: ആറുവർഷം മുൻപ് ആരംഭിച്ച വൈപ്പിൻ സംസ്ഥാപാതയിലെ 8 പാലങ്ങളുടെ പണി പൂർത്തിയായി. ചാത്തങ്ങാട്, അയ്യന്പിള്ളി, കരുത്തല, കോണ്‍വെന്‍റ്, അണിയൽ, നായരന്പലം, മാനാട്ട് പറന്പ് , പഴങ്ങാട് പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. എടവനക്കാട് ആസ്ഥാനമായ പൗരശക്തി എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പാലങ്ങളുടെ പണികൾക്ക് തുടക്കമായത്.
ആറുപാലങ്ങൾ മൂന്നര വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ചെങ്കിലും പഴങ്ങാട്, അയ്യന്പിള്ളി പാലങ്ങളുടെ നിർമാണം സ്വകാര്യഭൂവുടമകൾ സ്ഥലമേറ്റെടുക്കലിനെതിരേ നടത്തിയ നിയമനടപടികൾമൂലം വീണ്ടും നീണ്ട് പോയി. ഇതെല്ലാം തരണം ചെയ്ത് ആറ് വർഷത്തിലേറെ സമയമെടുത്താണ് പദ്ധതി പൂർത്തീകരിച്ചത്.

ഇതോടെ ഇനി വൈപ്പിൻ സംസ്ഥാനപാതയിൽ ഇടുങ്ങിയ പാലങ്ങളുടെ പേരിലുള്ള ഗതാഗതത്തിനു വിരാമമായി. അതേ സമയം വടക്കൻ മേഖയിൽ മൂന്ന് ഇടുങ്ങിയ കലുങ്കുകൾ പലപ്പോഴും ഗതാഗത തടസമുണ്ടാക്കുന്നതായി സ്വകാര്യ ബസ് ജീവനക്കാർ പാരാതിപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button