Latest NewsInternational

നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി

ആശുപത്രിക്കെതിരെ ഉയര്‍ന്ന പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

നെയ്റോബി: ആശുപത്രിയില്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ. കെനിയയിലെ സ്വകാര്യ  പാംവനി പ്രസവാശുപത്രിയിൽ നിന്നുമാണ് 12 നവജാതശിശുക്കളുടെ മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. നെയ്റോബി ഗവർണർ മൈക് സോൺകോയും,സംഘവും ആശുപത്രിക്കെതിരെ ഉയര്‍ന്ന പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.

kenya

സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. എത്ര നവജാതശിശുക്കളാണ് ദിവസേന മരണപ്പെടുന്നതെന്നത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ഗവർണർ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ഗവർണർ ആശുപത്രി സന്ദർശിച്ച ദിവസം ഒരു നവജാതശിശു മാത്രമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചത്. കുട്ടികൾ എങ്ങനെയാണ് മരിച്ചതെന്നോ, അവരുടെ അമ്മമാർക്ക് എന്ത് സംഭവിച്ചെന്നുമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ആശുപത്രി സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റർ, ഒബി ജിൻ ഡോക്ടറെയടക്കമുള്ളവരെ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button