ഫ്ളോറന്‍സ്: ഫ്ളോറന്‍സ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. മിഡ്-അറ്റ്ലാന്റിക് മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് അൽപ്പം ദുര്‍ബലപ്പെട്ടുവെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കാന്‍ കാറ്റിന് ഇപ്പോഴും കഴിയുമെന്ന് നോര്‍ത്ത് കരോളൈന ഗവര്‍ണര്‍ റോയി കൂപ്പര്‍ പറഞ്ഞു. നോര്‍ത്ത് കരോളൈനയില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. പലഭാഗങ്ങളിലും ഇതുവരെ കാണാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണുണ്ടായതെന്നും കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments