തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. കേടായ എഞ്ചിന് വളളങ്ങളുടെ അറ്റകുറ്റപ്പണിക്ക് മിക്കവര്‍ക്കും ധനസഹായം ഇതുവരെ ലഭിച്ചില്ല. സ്വന്തമായി വള്ളങ്ങള്‍ നന്നാക്കിയവര്‍ ബില്ലുകള്‍ സമര്‍പ്പിച്ച് മൂന്നാഴ്ച കഴിഞ്ഞു. തകര്‍ന്ന നൂറ്റി അമ്പതിലേറെ വള്ളങ്ങള്‍ കരയ്ക്കിരിക്കുകയാണ്.
കൊല്ലത്ത് ഏഴും ആലപ്പുഴയില്‍ 110 ഉം വള്ളങ്ങളുടെ അറ്റകുറ്റപ്പണി അവശേഷിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 669 ബോട്ടുകളില്‍ 454 എണ്ണം കേടായെന്നാണ് ഔദ്യോഗിക കണക്ക്. തിരുവനന്തപുരം ജില്ലയിലെ കൃത്യമായ കണക്കുകള്‍ പോലും മത്സ്യഫെഡ് ഓഫീസിലില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments