കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ ചാകര. രാവിലെ മുതല്‍ തന്നെ തങ്ങളുടെ വള്ളങ്ങള്‍ നിറയെ നെയ്ചാള, അയില ഇനത്തില്‍പ്പെട്ട മത്സ്യങ്ങളുമായിട്ടാണ് മത്സ്യബന്ധനക്കാര്‍ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിലെ ലേലപ്പുരയിലെത്തിയത്.
വേളി മുതല്‍ വര്‍ക്കല വരെയുള്ള പരമ്പരാഗത മത്സ്യബന്ധനക്കാര്‍ക്കാണ് ഇന്നലെ വന്‍തോതില്‍ മത്സ്യം ലഭിച്ചത്. ഇത് മുതലപ്പൊഴിയില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. മത്സ്യലഭ്യതയറിഞ്ഞ് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും മൊത്തകച്ചവടക്കാരെത്തി ലോറി നിറയെ മത്സ്യങ്ങളും വാങ്ങിപോയി.
ഏതാനും ദിവസങ്ങളായി വാള, അയില ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വന്‍തോതില്‍ മത്സ്യം ലഭിച്ചത് ഇന്നലെയാണ്. ലാഭത്തിനു മത്സ്യം കിട്ടുമെന്നറിഞ്ഞു വാങ്ങാന്‍ നാട്ടില്‍ നിന്നും ധാരാളം പേര്‍ എത്തിയിരുന്നു. ചാകര പെയ്ത്തിനെ ആഘോഷമാക്കുകയാണ് പെരുമാതുറക്കാർ.
Post Your Comments