ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ., ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ സാമൂഹിക സുരക്ഷാനിയമത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. അസംഘടിതമേഖലയിലെ കോടിക്കണക്കിന് തൊഴിലാളികളെ സാമൂഹികസുരക്ഷാ നിയമത്തിനുകീഴില്‍ കൊണ്ടുവരുമ്പോള്‍ അവര്‍ക്കുള്ള നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ ‘ക്രോസ് സബ്‌സിഡി’ നല്‍കേണ്ടി വരും. ഇതുമൂലം നിലവിലെ വരിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ ബാധിക്കുമെന്നാണ് പ്രധാനമായും ട്രേഡ് യൂണിയനുകളുടെ ആശങ്ക.
ഇതേസമയം പൊതു തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ നിലവിലുള്ള നിയമങ്ങളും ആനുകൂല്യങ്ങളും തുടരം. എന്നാല്‍ വ്യവസായബന്ധ നിയമം, ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മാതൃകാനിയമം എന്നിവ തത്കാലം ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമരങ്ങള്‍ക്ക് നിയന്ത്രണം, ലേ ഓഫിന് പുതിയ മാനദണ്ഡങ്ങള്‍ തുടങ്ങിയവ നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളാണിവ.
ഇതിനോടനുബന്ധിച്ചുള്ള കരടുബില്‍ ചര്‍ച്ച ചെയ്യാന്‍ തൊഴില്‍മന്ത്രാലയം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മേഖലാടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ബിഎംഎസ് മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നാണ് മൂന്നു നിയമങ്ങള്‍ നിലനില്‍ത്തി മൂന്നെണ്ണം ഒഴിവാക്കിയത്. കൂടാതെ ഒഴിവാക്കിയ സാമൂഹിക സുരക്ഷാ ബില്ലിന്റെ മൂന്നാമതൊരു കരടുകൂടി മന്ത്രാലയം പുറത്തിറക്കും. ദേശീയ തലത്തിലെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.
Post Your Comments