Latest NewsInternational

ലോകത്തിന് മാതൃകയായി മാരത്തൺ മത്സരത്തിനിടയിലും കുഞ്ഞിന് പാലൂട്ടി ഒരമ്മ

ഏത് സാഹചര്യത്തിലും ഒരമ്മ തന്റെ കുഞ്ഞിനെ ഏതു വിധേനയും കാത്ത് സൂക്ഷിക്കും എന്നതിന് തെളിവായി സോഫി പവര്‍ എന്ന ലണ്ടന്‍ കായിക താരം.

മത്സരത്തിനിടയിലും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി മാതൃകയായത്. 43 മണിക്കൂര്‍ കൊണ്ടാണ് സോഫി മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 2014ല്‍ മൂത്തമകന്‍ ഡൊനാക്കയെ ഗര്‍ഭിണിയായിരുന്ന സമയത്ത് മത്സരത്തിനായി ഒരുങ്ങിയെങ്കിലും അധികൃതര്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. .പരിക്കേറ്റവരെ മത്സരിക്കാന്‍ അനുവദിച്ചാല്‍ പോലും ഗര്‍ഭിണികളെ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം

കരയുന്ന കുഞ്ഞിനെ കൈയ്യിലേന്തി പാലൂട്ടുന്ന സോഫിയയുടെ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇനിയും സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്ന് സോഫി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button