Latest NewsKerala

രൂക്ഷ ആരോപണങ്ങളുമായി ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ

ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നൽകും. കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായാണ് ബിഷപ്പ് ജാമ്യാപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

ആരോപണം ഉന്നയിക്കുന്ന കന്യാസ്‌ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീർക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യാപേക്ഷയിൽ പറയുന്നത്. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും പരാമര്‍ശമുണ്ട്. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും ആരോപണമുണ്ട്.

കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button