Latest NewsGulf

വാഷിംഗ് മെഷീനിൽ നിന്ന്‍ തീ പടർന്ന് കെട്ടിടം കത്തി ; ഒൻപത് പേർക്കു പരിക്ക്

അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചതിന് ശേഷം

അജ്മാൻ: വാഷിംഗ് മെഷീനിൽ നിന്ന്‍ തീ പടർന്ന് ഒൻപത് പേർക്കു പരിക്കേറ്റു. അജ്മാനിലെ അൽ നൂയിമിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

പോലീസ് ഓപ്പറേഷൻ സെന്റർ മാനേജ്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റൈഡ് ഒബൈദ് അൽ സബാബി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കുടുംബത്തിലെ പിതാവിനെയും മാതാവിനെയും 5 വയസ്സുള്ള മകനെയും അതീവ ഗുരുതരാവസ്ഥയിൽ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചു.

അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചതിന് ശേഷം കെട്ടിടത്തിലുണ്ടായിരിക്കുന്നവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി ഉപകരണങ്ങളുടെ ഉചിതമായ അറ്റകുറ്റപ്പണികൾ, സുരക്ഷ എന്നിവ നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button