കൊച്ചി: പ്രളയ ബാധിതര്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ 5.26 കോടി രൂപയുടെ മരുന്ന് ആരോഗ്യ വകുപ്പിന് കൈമാറി. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് ഗോകുലം ഗോപാലനാണ് മരുന്നുകള്‍ കൈമാറിയത്. എയ്മ അസോസിയേഷന്‍ തെലങ്കാന യൂണിറ്റ് ശേഖരിച്ച മരുന്നുകളാണ് നല്‍കിയത്. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന പ്രസിഡന്റ് ശ്രീ ടി എസ് സി പ്രസാദ്, ജനറൽ സെക്രട്ടറി ശ്രീ എം കെ ശശികുമാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവകേരളം സൃഷ്ടിക്കാന്‍ ഇനിയും എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ലഭിച്ച മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കാന്‍ അടിയന്തര നടപടി എടുക്കും. പ്രളയ ദുരിതബാധിതര്‍ക്ക് വീടും, ജോലിയുമാണ് ഇനി ആവശ്യമെന്നും അതിനു വേണ്ടി സുമനസ്സുകള്‍ മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എയ്മ തെലങ്കാന ഘടകം പ്രവർത്തകർ ഉൾപ്പെട്ട ഹൈദരാബാദ് സംയുക്ത മലയാളീ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ 4 വാഹനങ്ങളിലായി ഏകദേശം 50 ടണ്ണോളം വരുന്ന ദുരിതാശ്വാസ സാമഗ്രഹികൾ നേരത്തെ ദുരിതാശ്വസ മേഖലകളിലേക്ക് അയക്കുകയുണ്ടായി. എയ്മ തെലങ്കാന ഘടകം നേരിട്ട് സമാഹരിച്ച 16 ടണ്ണോളം വരുന്ന ദുരിതാശ്വാസ സാമഗ്രഹികൾ പിന്നീട് വീണ്ടും അയക്കുകയും ചെയ്തു. എയ്മ കേരള ഘടകം വഴിയാണ് ദുരിതാശ്വാസ സാമഗ്രഹികൾ വിതരണം ചെയ്തത്.
ഇതുകൂടാതെ ഒരു ഔഷധ നിർമ്മാണ സ്ഥാപനത്തിൽ നിന്നും നിർമ്മാതാക്കളുടെ വിപണന വിലയനുസരിച്ച് 5, 56, 42,483/- (അഞ്ചരക്കോടിയിലധികം) വില വരുന്ന മരുന്നുകൾ എയ്മ തെലങ്കാന ഘടകം വഴി സമാഹരിക്കുകയും കേരളത്തിലേക്കയക്കുകയും ചെയ്തതാണ് മന്ത്രിക്ക് കൈമാറിയത്.. (ഈ മരുന്നുകളുടെ പൊതു വിപണന മൂല്യം 12 കോടിയിലധികം വരുമെന്നാണ് മനസ്സിലാക്കുന്നത്). കൂടാതെ എയ്മയുടെ അംഗ സംഘടനകൾ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നിർത്തി വെച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് അയച്ചു കൊടുത്തിരുന്നു.
Post Your Comments