ന്യൂഡൽഹി: കർണാടക സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഭാഗ്യയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് മോദി കെയർ ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം ഗുണഭോക്താക്കളുള്ള പദ്ധതിയായിരുന്നു ആരോഗ്യ കര്‍ണാടക അഥവാ ആരോഗ്യ ഭാഗ്യ എന്ന പദ്ധതി. ഇതിന്റെ ഫലം സംസ്ഥാനത്തെ ആറരക്കോടി ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് വാദിച്ചിരുന്നെങ്കിലും നല്ല രീതിയിൽ ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതില്‍ ജനങ്ങള്‍ അടയ്‌ക്കേണ്ട തുക വളരെ ഉയര്‍ന്നതാണ്.
എന്നാല്‍ മോദി സര്‍ക്കാരിന്റെ പദ്ധതി ഇതില്‍ നിന്ന് അടിമുടി മാറ്റമുള്ളതാണ്. രാജ്യത്തെ എല്ലാ പ്രമുഖ ആശുപത്രികളിലും മോദി കെയറിലൂടെ ചികിത്സ ലഭിക്കും. കൂടാതെ വര്‍ഷത്തില്‍ കുറഞ്ഞ തുക പ്രീമിയമായി അടച്ചാൽ മതിയെന്നതും ഇതിന്റെ നേട്ടമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നാണ് ഇതിന്റെ തുക അടയ്ക്കുക. അതേസമയം രണ്ട് പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്നായിരുന്നു കര്‍ണാടക സർക്കാർ അറിയിച്ചിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കര്‍ണാടക നടപ്പിലാക്കില്ലെന്നാണ് സൂചന.
Post Your Comments