ന്യൂഡൽഹി ∙ മോദികെയർ പദ്ധതിക്ക് സിസേറിയൻ ശസ്ത്രക്രിയയിലൂടെ തുടക്കം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് എന്ന വമ്പൻ ഇൻഷുറൻസ് പദ്ധതിയിലെ ആദ്യ ക്ലെയിം ലഭിച്ചത് ഹരിയാനയിലെ കൽപന ചാവ്‍ല ആശുപത്രിയിൽ ഇന്നലെ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്ക്. ആശുപത്രിയിൽ 9,000 രൂപ അടച്ചതായി പദ്ധതിയുടെ ഡപ്യൂട്ടി സിഇഒ ഡോ. ദിനേശ് അറോറ ട്വിറ്ററിൽ വെളിപ്പെടുത്തി. ശസ്ത്രക്രിയയിലൂടെ പിറന്ന പെൺകുഞ്ഞിന് അദ്ദേഹം ആശംസകളും നേർന്നു.
ആയുഷ്മാൻ ഭാരത് പദ്ധതി സെപ്റ്റംബർ 25 25 മുതൽ നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 കോടി കുടുംബങ്ങളിലെ 50 കോടി ആളുകൾക്ക് സൗജന്യ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
Post Your Comments