KeralaLatest News

സ്കൂൾ വളപ്പിനുള്ളിൽ മദ്യപാനവും വിദ്യാർഥിയെ ആക്രമിക്കലും, പട്ടാളക്കാരനുൾപ്പെടെ പിടിയിലായത് മൂവർ സംഘം

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ആക്രമിച്ച കേസിൽ പട്ടാളക്കാരനുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പെരിയ സര്‍ക്കാര്‍ ഹയർസെക്കന്‍ററി സ്കൂൾ വിദ്യാര്‍ഥി അശ്വിനെ(17) യാണ് പെരിയ സ്വദേശികളായ റെജിൻ, രാഗേഷ്, അഭിലാഷ് എന്നിവർ ചേർന്ന് മർദ്ദിച്ചത്. മൂന്നംഗ സംഘം അശ്വിനെ മര്‍ദ്ദിക്കുകയും കാർ ഓടിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് പരാതി.

സ്കൂൾ വളപ്പിനുള്ളില്‍ പട്ടാളക്കാരനായ റെജിനും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചു. മദ്യലഹരിയില്‍ മൂവര്‍ സംഘം അശ്വിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തില്‍ ബേക്കൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെരിയ സ്കൂൾ വളപ്പിനകത്ത് മദ്യപാനികളുടെ ശല്യം വര്‍ധിക്കുന്നതായി വിദ്യാര്‍ഥികള്‍ നേരത്തെതന്നെ പരാതി ഉന്നയിച്ചിരുന്നു, അതിനിടെയാണ് പട്ടാളക്കാരനൾപ്പെടെയുള്ള മൂവർ സംഘം സകൂൾ വളപ്പിൽ പരസ്യമായി മദ്യപിക്കുകയും വിദ്ധ്യാർഥിയെ ആക്രമിക്കുകയും ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button