Latest NewsIndia

ബില്ലടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടു നല്‍കാതിരിക്കുക, രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക എന്നിവ കുറ്റകരം

പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും അന്തിമരൂപം നല്‍കുക.

രോഗികളുടെ അവകാശ സംരക്ഷണത്തിനുള്ള കരട് അവകാശ പത്രികയില്‍ പുതിയ നയവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്.

കരടു പത്രികയിലെ പ്രധാനമായ നിര്‍ദ്ദേശങ്ങള്‍

ആശുപത്രികളില്‍ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ സംവിധാനം വേണം. രോഗികളുടെ അവകാശ സംരക്ഷണത്തിന് ട്രൈബൂണല്‍ ഫോറം അല്ലെങ്കില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം.

ചികിത്സയുടെ രേഖകള്‍ ആവശ്യപ്പെടാനും മറ്റേതെങ്കിലും വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ ഉപദേശം തേടാനും രോഗികള്‍ക്ക് അവകാശമുണ്ട്.

രോഗിയുടെ സ്വകാര്യത മാനിക്കണം. ചികിത്സാ വിവരങ്ങള്‍ അത്യാവശ്യഘട്ടത്തിലല്ലാതെ പുറത്തുവിടരുത്. ഓരോ ചികില്‍സയ്ക്കും വേണ്ടിവരുന്ന ചിലവും ചികിത്സാ സൗകര്യങ്ങളും വലിയ ബോര്‍ഡില്‍ ആശുപത്രിക്കുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന്റെ കൈപ്പുസ്തകം തയാറാക്കി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കണം.

ബില്ലടയക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടു നല്‍കാത്തതും രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാത്തതും ഇനി മുതല്‍ കുറ്റകരമാകും. പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും അന്തിമരൂപം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button