കൊല്ലം: ഇപിഎഫ്ഒയുടെ വിവിധ സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഇനി ഓണ്‍ലൈനില്‍ മാത്രം ലഭ്യമാകും. ഇതിനായി പിഎഫ് അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരുമായി അവരവരുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ ഒക്ടോബര്‍ രണ്ടിനകം ബന്ധിപ്പിക്കണം.
ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സമര്‍പ്പിക്കാത്തവര്‍, ഒക്ടോബര്‍ രണ്ടിനകം തൊഴിലാളികളുടെ കെവൈസി വിവരങ്ങള്‍ ബന്ധിപ്പിക്കാത്ത തൊഴില്‍ ഉടമകള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ പി.എഫ് കമ്മീഷണര്‍ അറിയിച്ചു.
തൊഴിലുടമകള്‍ തൊഴിലാളികളുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവ യുഎഎന്‍ നമ്പറുമായി ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കണം.
Post Your Comments