മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച് ബഹറൈനില്‍ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19,20 ദിവസങ്ങളിലാണ് അവധി. ഔദ്യോഗിക വാർത്താ ഏജൻസിയായ ബഹ്‌റൈൻ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് അവധി അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും പൊതുസ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
Post Your Comments