തിരുവന്തപുരം: വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ കൂടുതല്‍ സീറ്റ്് പിടിച്ചെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. ഇതിനോടനുബന്ധിച്ച് ഇലക്ഷന്‍ കഴിയുന്നതുവരെ കുടുംബം വരെ ഉപേക്ഷിച്ച് പ്രവര്‍ത്തനത്തിനിറങ്ങണമെന്നതാണ് നിര്‍ദ്ദേശം. ഇതിനായി 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ മുഴുവന്‍ സമയപ്രവര്‍ത്തകരെ ബിജെപി നിയോഗിക്കും. ഇവര്‍ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് വീഴുന്നതുവരെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്് മാത്രമേ മുന്‍തൂക്കം നല്‍കാവൂ എന്ന ഉപാധിയാണ് പാര്‍ട്ടി വച്ചിരിക്കുന്നത്.
സ്വന്തം ജില്ലയ്ക്കും മണ്ഡലത്തിനും പുറത്തായിരിക്കും ഓരോ പ്രവര്‍ത്തകരേയും നിയോഗിക്കുക. ജില്ലാ തലത്തിലുള്ള നേതാക്കള്‍ക്കാണ് മുന്‍ഗണന. ഇവരുടെ പട്ടിക ഒക്ടോബര്‍ ഒന്നിനകം നല്‍കണമെന്നതാണ് കേന്ദ്ര നിര്‍ദ്ദേശം. ഒരു മണ്ഡലത്തിലെ പ്രവര്‍ത്തനം ഏറ്റെടുത്തു കതഴിഞ്ഞാല്‍ വോട്ടെടുപ്പുവരെ അവിടെ തന്നെ കേന്ദ്രീകരിയ്ക്കണം. കൂടാതെ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെട്ട നേതാക്കളുടെ അനുമതിയോടെ വീട്ടില്‍ പോകാം.
ലോക്‌സഭാ മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ഏതാനും ബൂത്തുകള്‍ ചേര്‍ന്നുള്ള ശക്തികേന്ദ്ര, ബൂത്ത് എന്നീ അഞ്ചു തലത്തിലുള്ള തയാറെടുപ്പുകളാണു ദേശീയതലത്തില്‍ ബിജെപി നടത്തുന്നത്. ഈ തീരുമാനങ്ങള്‍ തന്നെയാവും കേരളത്തിലും ഉണ്ടാവുക. ചില സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കുന്നുണ്ട്. കേരളത്തില്‍ ചില മണ്ഡലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടാകും.
ബിജെപിയുടെ സംസ്ഥാന നേതൃത്യം സംബന്ധിച്ചുണ്ടായ കാലതാമസവും അതിനെ ചൊല്ലിയുണ്ടായ വിഷയങ്ങളും തയ്യാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്. ഈ കാലതാമസമാണ് ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ നീക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കുന്നത്. 26, 27 തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയും തിരഞ്ഞെടുപ്പു തയാറെടുപ്പാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
Post Your Comments