മുള്ളേരിയ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്ക സ്വദേശിയും വിദ്യാനഗര്‍ ത്രിവേണി കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ പി സ്വാരാജ് (19) ആണ് മരിച്ചത്. ബദിയഡുക്ക മുള്ളേരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
മറ്റു രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വരാജിന്റെ പരിക്ക് ഗുരുതരമായതിനാൽ കാസര്‍കോട്ടുനിന്നും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments